നെയ്യാറ്റിൻകര: കെ.ആൻസലൻ എം.എൽ.എ താമസിക്കുന്ന വീടുൾപ്പെടുന്ന നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വഴുതൂർ വാർഡ് കണ്ടെയ്ൻമെന്റായി സോണായി പ്രഖ്യാപിച്ചതിനാൽ സന്ദർശകർ 9995191282 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എം.എൽ.എ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി എം.എൽ.എയെ കാണേണ്ടവർക്ക് വീട്ടിലേക്കെത്താൻ സാധിക്കില്ലെന്നതിനാലാണ് ഇത്. എം.എൽ.എയുടെ വിവിധ പരിപാടികളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കി. എം.എൽ.എയുടെ വീടിന് സമീപത്തു താമസിക്കുന്ന ഐ.എസ്ആർ.ഒയിലെ ഒരു ട്രെയിനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെ ഒരു ജീവനക്കാരൻ ഇദ്ദേഹത്തെ വീട്ടിൽ സ്ഥിരമായി സന്ദർശിച്ചിരുന്നതിനാൽ ആശുപത്രിയിലെ ജീവനക്കാരെയും നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്.