കിളിമാനൂർ: കൊവിഡ് സ്ഥിരീകരിച്ചയാൾ ദർശനത്തിനു എത്തിയതിനെ തുടർന്ന് പിരപ്പൻകോട് വേളാവൂർ വൈദ്യൻ കാവ് ക്ഷേത്രം അടച്ചു . പൂജാരി അടക്കം മൂന്നു ക്ഷേത്ര ജീവനക്കാർ ക്വാറന്റെനിൽ പ്രവേശിച്ചു. വെള്ളനാട് സ്വദേശി ആയ സി.ആർ.പി.എഫ് ജവാൻ ഡൽഹിയിൽ നിന്ന് വന്ന് 14 ദിവസമായി ക്വാറന്റെനിൽ ആയിരുന്നു. 14 ദിവസം കഴിഞ്ഞ് റിസൾട്ട് വരുന്നതിന് മുൻപ് കുട്ടിയുമായി വൈദ്യൻ കാവ് ക്ഷേത്രത്തിൽ വരുകയായിരുന്നു റിസൾട്ട് പോസിറ്റീവ് ആയതിനാൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നിദ്ദേശത്തെ തുടർന്ന് ക്ഷേത്രം അടയ്ക്കുകയും, പൂജാരി അടക്കം മൂന്ന് ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിക്കുകയുമായിരുന്നു. ഇദേഹത്തിന്റെ റൂട്ട് മാപ്പ് പരിശോധിച്ചു വരുകയാണ്. കൂടുതൽ ആൾക്കാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ വേളാവൂരും സമീപ പ്രദേശവും ഹോട്ട് സ്പോട്ട് ആകാൻ സാധ്യത.