തിരുവനന്തപുരം:അന്തർദേശീയ സഹകരണ ദിനത്തിൽ പ്രളയ ദുരിത ബാധിതർക്കായി സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലെ 2000-ാമത്തെ വീടിന്റെ താക്കോൽ ദാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കുമാരപുരം പടിഞ്ഞാറ്റിൽ ലെയിനിൽ സിദ്ധാർത്ഥനാണ് രണ്ടായിരാമത്തെ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. തിരവനന്തപുരം ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് അണമുഖം വാർഡിൽ പുതിയ വീട് നിർമ്മിച്ച് നൽകിയത്.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ ഡോ: നരസിംഹുഗാരി ടി.എൽ. റെഡ്ഢി, കൗൺസിലർ കരിഷ്മ, ബാങ്ക് എംപ്ലോയീസ് സഹകരണ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ആകെ 2092 വീടുകളാണ് സഹകരണ വകുപ്പ് നിർമിച്ച് കൈമാറുന്നത്. ഇതിൽ 1999 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി . അന്താരാഷ്ട്ര സഹകരണ ദിനത്തിൽ ഒരു വീട് കൂടി കൈമാറുന്നതോടെ 2000 വീടുകൾ എന്ന ലക്ഷ്യം നിറവേറുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.