venjaramoodu

വെഞ്ഞാറമൂട്: ഈ വർഷത്തെ കെ. കരുണാകരൻ സ്റ്റഡി സെന്റർ പുരസ്കാരം മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. തലേക്കുന്നിൽ ബഷീറിന്. കെ. കരുണാകരൻെറ ജന്മദിനമായ ഇന്ന് വെെകിട്ട് 3ന് തലേക്കുന്നിൽ ബഷീറിന്റെ വസതിയിൽ വച്ച് കെ. മുരളീധരൻ എം.പി പ്രശസ്തി പത്രവും പുരസ്കാരവും സമർപ്പിക്കും. അടൂർ പ്രകാശ് എം.പി, ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, എൻ. പീതാംബരകുറുപ്പ്, കരകുളം കൃഷ്ണപിള്ള, കെ. മഹേശ്വരൻനായർ തുടങ്ങിയവർ പങ്കെടുക്കും