വർക്കല: കൊവിഡിനെത്തുടർന്ന് ജീവിതത്തിന്റെ ഭാഗമായ മാസ്കുകളും ഒടുവിൽ പരസ്യങ്ങൾ കീഴടക്കി. കേരളബാങ്കുപോലുളള സ്ഥാപനങ്ങളാണ് ആദ്യമായി മാസ്കുകളിലൂടെ പരസ്യപ്രചാരണം തുടങ്ങിയത്. പിന്നീട് അത് മറ്റ് വ്യാപാരസ്ഥാപനങ്ങളും ഏറ്റെടുത്തു. പലരും സൗജന്യമായാണ് ഇത്തരം മാസ്കുകൾ നൽകുന്നത്. ഭാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായും പരസ്യം പതിച്ച മാസ്കുകൾ പുറത്തിറങ്ങും. ടെക്സ്റ്റൈൽസുകൾ, ജുവലറികൾ തുടങ്ങിയ സ്ഥാപനങ്ങളാണ് മാസ്കുകളിൽ ഈ പരസ്യപരീക്ഷണം ആദ്യം തുടങ്ങിയത്. സാധാരണ ഷോപ്പുകളിൽ നിന്നും മറ്റും വാങ്ങുന്ന വിലകുറഞ്ഞ മുഖാവരണങ്ങളെക്കാൾ ഗുണമേന്മ ഉളളതാണ് പരസ്യപ്രചാരണത്തിനായി സ്ഥാപനങ്ങൾ പുറത്തിറക്കുന്ന മാസ്കുകളെന്ന് ഉപഭോക്താക്കൾ പറയുന്നു.