വർക്കല: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എപ്ലസ് ലഭിച്ച പത്രവരിക്കാരുടെ മക്കൾക്ക് കേരളകൗമുദി ഉൾപ്പെടെ വിവിധ പത്രങ്ങളുടെ ഏജന്റായ അയിരൂർ വില്ലിക്കടവ് സ്വദേശിയും കല്ലുവിളയിൽ ഏജൻസീസ് ഉടമയുമായ അഭിലാഷ് സമ്മാനം നൽകും.വർക്കല മൈതാനം മനാഫ് വെഡിംഗ് സെന്ററുമായി ചേർന്നാണ് അഭിലാഷ് വിദ്യാർത്ഥി പ്രതിഭകൾക്ക് സമ്മാനം നൽകുന്നത്.തന്റെ പത്രവരിക്കാരായ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 9633125530 ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് അഭിലാഷ് അറിയിച്ചു.തോണിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജോണി എസ് പെരേര വിദ്യാർത്ഥിപ്രതിഭകൾക്ക് സമ്മാനദാനം നിർവ്വഹിക്കും.