മൊത്തം രോഗബാധിതർ 5000 കടന്നു
തിരുവനന്തപുരം: സേനാ വിഭാഗങ്ങളിലെ 19 പേർ ഉൾപ്പെടെ ഇന്നലെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന എണ്ണത്തിൽ ഏറ്റവും കൂടുതലാണിത്. രോഗികൾ 200 കവിയുന്നത് തുടർച്ചായി രണ്ടാം ദിവസമാണ്.രോഗമുക്തി നേടിയവർ അടക്കം രോഗബാധിതർ 5024.
17 പേർക്ക് സമ്പർക്കത്തിലൂടെ ബാധിച്ചു. ഇതുകൂടാതെ കണ്ണൂരിൽ 11 ഡിഫൻസ് സെക്യൂരിട്ടി ഫോഴ്സുകാർക്കും (ഡി.എസ്.സി) 4 കേന്ദ്രവ്യവസായ സുരക്ഷാ സേനാംഗങ്ങൾക്കും (സി.ഐ.എസ്.എഫ്) തൃശൂരിൽ 4 ബി.എസ്.എഫ്.കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
2129 പേരാണ് ചികിത്സയിലുണ്ട്. 3048 പേർ രോഗമുക്തി നേടി.
14 ജില്ലകളിലും പുതിയ രോഗികൾ,
കൂടുതൽ മലപ്പുറത്ത്
തിരുവനന്തപുരം: ഇന്നലെ പതിനാലു ജില്ലകളിലും പുതിയ കൊവിഡ് രോഗബാധിതർ ഉണ്ടായി. മലപ്പുറം -37, കണ്ണൂർ- 35, പാലക്കാട്-29, പത്തനംതിട്ട- 22, ആലപ്പുഴ, തൃശൂർ- 20 പേർ വീതം, തിരുവനന്തപുരം, കൊല്ലം-16വീതം, കാസർകോട്-14, എറണാകുളം -13, കോഴിക്കോട് - 8, കോട്ടയം- 6, ഇടുക്കി, വയനാട് - 2 വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.152 പേർ വിദേശത്തു നിന്നും 52 പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
13 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം ജില്ലയിലെ നഗരൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18) അടക്കം വിവിധ ജില്ലകളിലായി 13 പുതിയ ഹോട്ട് സ്പോട്ടുകൾ. മൊത്തം ഹോട്ട് സ്പോട്ടുകൾ 135.