തിരുവനന്തപുരം: സംസ്ഥാനത്ത് സോളാർ പദ്ധതിയുടെ മറവിൽ ആയിരം കോടിയുടെ അഴിമതി നടക്കുന്നതായി ആരോപിച്ച് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യുവമോ‌ർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ.അനുരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സെക്രട്ടറി ബി.ജി.വിഷ്ണു, നേതാക്കളായ പാപ്പനംകോട് നന്ദു, ആനന്ദ്.എസ്.എം, ശ്രീജിത്ത്, സൂരജ് എന്നിവർ നേതൃത്വം നൽകി.