തിരുവനന്തപുരം: വിഖ്യാത വാദ്യ കലാകാരൻ ചെങ്ങമനാട് അപ്പു നായരുടെ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. തൃശൂർ പൂരമുൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങൾക്കെല്ലാം കൊമ്പു പ്രമാണം വഹിച്ച അദ്ദേഹം സംസ്ഥാന സർക്കാരിന്റെ പരമോന്നത വാദ്യകലാ പുരസ്കാരമായ പല്ലാവൂർ പുരസ്കാരവും കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടി. അദ്ദേഹത്തിന്റെ വിയോഗം കേരളീയ വാദ്യകലയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.