പേരൂർക്കട: സ്‌കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ''ശ്രീദർശൻ'' വീട്ടിൽ രാജേഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടടുത്ത് തൊഴുവൻകോട് ക്ഷേത്രം റോഡിലായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് തൊഴുവൻകോട് വഴി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. രാജേഷ് ഓടിച്ചിരുന്ന യമഹ റേ സ്‌കൂട്ടർ ഇടറോഡിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവം പുലർച്ചെയായതിനാൽ അത്യാഹിതമുണ്ടായി അരമണിക്കൂറിനുശേഷമാണ് വിവരം നാട്ടുകാർ അറിയുന്നത്. ഉടൻതന്നെ യുവാവിനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചന്ദ്രശേഖരൻ-ലളിത ദമ്പതികളുടെ മകനാണ്. കോവളത്ത് ബീച്ച് ഫ്‌ളോറ, നെ്ര്രപിയൂൺ എന്നീ ഹോട്ടലുകൾ നടത്തിവരുന്നയാളാണ് മരണപ്പെട്ട രാജേഷ്. പാർവ്വതിയാണ് ഭാര്യ. മകൾ: ദേവന.