vld-1

വെള്ളറട: മദ്യവിൽപ്പന ശാല അടച്ചുപൂടി. കൊവിഡ് ബാധിച്ച നഴ്സിനെ ബിവറേജസിലെ സെക്യൂരിട്ടി ജീവനക്കാരൻ ആട്ടോയിൽ കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടിയത്. കുന്നത്തുകാൽ സ്വദേശിയായ സെക്യൂരിട്ടി കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നുമാണ് ഒറ്റശേഖരമംഗലം കുരവറയിലുള്ള വീട്ടിൽ കൊണ്ടുപോയത്. കാരക്കേണം മെഡിക്കൽ കോളേജിലെ ക്വാറന്റൈൻ വാർഡിലെ ഡ്യൂട്ടിയിലായിരുന്നു നഴ്സ്. ഇവർക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിവറേജസിലെ തൊഴിലാളികളെയും സമീപത്തെ ഒരു ചായകടയിലെ രണ്ടുപേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇനി അണു നശീകരണത്തിനുശേഷം മാത്രമേ മദ്യവിൽപ്പന ശാല തുറക്കുകയുള്ളുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.