തിരുവനന്തപുരം: കായംകുളം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനാൽ എം.എസ്.എം.കോളേജിൽ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ സമീപ കോളേജുകളിലേക്ക് മാറ്റും. കായംകുളം എം.എസ്.എം.കോളേജിൽ പരീക്ഷയുള്ള നാലാം സെമസ്റ്റർ ബിരുദം, ബിരുദാനന്തരബിരുദം, അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. വിദ്യാർത്ഥികൾ കോളേജിലെ ഓപ്ഷൻഫോമിൽ കൊടുത്ത സെന്ററുകളിലെത്തി പരീക്ഷ എഴുതേണ്ടതാണ്. ഓപ്ഷൻ കൊടുത്തിട്ടില്ലാത്തവർ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം: എം.എസ്.എം.കോളേജ് കായംകുളം - 9846845332, വിദ്യാധിരാജാകോളേജ് - 9605061207, ടി.കെ.എം.എം കോളേജ്, നങ്ങ്യാർകുളങ്ങര - 9447348441, ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര - 9349465052, ബുദ്ധാ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ, മുതുകുളം - 7356514017, സർവകലാശാല - 9446567805, 9447111058