പാറശാല: യുവതിക്ക് വിവാഹ വാഗ്ദാനം നൽകി തമിഴ്‌നാട്ടിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡനം നടത്തിയ പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്നു പൊലീസ് പിടികൂടി. മഞ്ചവിളാകം ആർ.ജി നിവാസിൽ ഉബൈദി(23) നെ ആണ് തമിഴ്‌നാട്ടിലെ മേൽപാലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നു പാറശാല പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര സ്വദേശിയും പട്ടികജാതിക്കാരിയുമായ യുവതിയെ 2017 മുതൽ ഇയാൾ പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ പാറശാല സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ, സബ് ഇൻസ്‌പെക്ടർ ബി.ഉണ്ണികൃഷ്‌ണൻ, സി.പി.ഒ മാരായ രജിത്, അനിൽകുമാർ, രജിൻ പ്രതിയെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.