തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. നാലര ലക്ഷത്തോളംപേരാണ് എഴുതിയത്. വി.എച്ച്.എസ്.ഇയിലെ മുപ്പതിനായിരത്താേളം വിദ്യാർത്ഥികളുടെ ഫലവും അറിയാം.
ഫലമറിയാൻ: www.keralaresults.nic.in, www.dhsekerala.gov.in. www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in. സഫലം 2020 മൊബൈൽ ആപ്. പി.ആർ.ഡി ലൈവ് ആപ്പിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.