തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എക്സ്റേ ടെക്‌നോളജിയിൽ അപ്രന്റീസ് ട്രെയിനിയായി റേഡിയോളജിക്കൽ ടെക്നിക്, അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി എന്നീ വിഷയങ്ങളിലൊന്നിൽ അംഗീകൃത ഡിപ്ലോമയുള്ളവരെ പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്റോടെ നിയമിക്കുന്നതിന് 18ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക് : www.sctimst.ac.in