തിരുവനന്തപുരം : സി-അപ്റ്റിന്റെ സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് കോഴ്സിന്റെ ഓൺലൈൻ ക്ലാസുകൾ നാളെ (6) മുതൽ ആരംഭിക്കും. മൈക്രോസാഫ്റ്റ് അംഗീകൃത പരിശീലകരാണ് ക്ലാസെടുക്കുന്നത്. കോഴ്സിന്റെ അടിസ്ഥാന യോഗ്യത പ്ലസ്ടുവാണ്. താത്പര്യമുള്ളവർക്ക് അടുത്ത ബാച്ചിൽ പ്രവേശനം നൽകും. വിശദവിവരങ്ങൾ www.captmultimedia.com എന്ന വെബ്‌സൈറ്റിലും 8848336424 എന്ന നമ്പരിലും ലഭ്യമാണ്.