മലയിൻകീഴ് : കുടുംബ വഴക്കിനെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അദ്ധ്യാപിക മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ.വിളവൂർക്കൽ കർണികാരത്തിൽ റിട്ടയേർഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സി.പി.മുരളീധരൻ നായരുടെ ഭാര്യ ബിന്ദു (47)വാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

മദ്യപാന ശിലമുള്ള മുരളീധരൻ നായർ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവ ദിവസം ബിന്ദു ദേഹത്ത് മണ്ണെണ്ണ യോഴിച്ച് തീ കൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻനായർക്ക് പൊള്ളളേറ്റത്.നിലവിളി കേട്ട് സമീപവാസികളെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ബന്ദുവിന്റെ മരണം സംഭവിക്കുകയായിരുന്നു.വെള്ളിയാഴ്ച തന്നെ മജിസ്ട്രേറ്റ് ആശുപരത്രിയിലെത്തി ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 70 ശതമാനം പൊള്ളലേറ്റ മുരളീധരൻനായർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപികയാണ് ബിന്ദു.ഏക മകളും ബിരുദ വിദ്യാർത്ഥിയുമായ അനാമിക സംഭവ സമയത്ത് ബന്ധു വീട്ടിലായിരുന്നു.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് മലയിൻകീഴ് പൊലീസ് ഇൻക്വസ്റ്റ് നടത്തും.