പാറശാല: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കുളത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ഐ.ടി.യു പാറശാല ഏരിയ കമ്മിറ്റി അംഗം എ. ഡാർവിൻ ഉദ്ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി എ. റഫീഖ് അദ്ധ്യക്ഷത വഹിച്ചു. എസ്. ആന്റക്‌സ്, എച്ച്. ദമയൻസ്, പി. ലീൻ, എ. സത്യനേശൻ, നമ്പിക്രോസ് തുടങ്ങിയവർ പങ്കെടുത്തു.