തിരുവനന്തപുരം: നഗരത്തിൽ ലോക്ക് ഡൗൺ ലംഘിച്ച 69 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 22 വാഹനങ്ങൾക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 141 പേർക്കെതിരെയും നടപടി സ്വീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒമ്പത് കടകൾ പൂട്ടിക്കാനും പൊലീസ് ശുപാർശ ചെയ്തു.രണ്ടാഴ്ചയ്ക്കകം 76 കടകൾ പൂട്ടിക്കാനാണ് പൊലീസ് നഗരസഭയ്ക്ക് റിപ്പോർട്ട് നൽകിയത്. കണ്ടെയിൻമെന്റ് സോണുകളിലേക്ക് കടന്നു വരുന്ന റോഡുകൾ പൂർണമായും അടച്ചു കൊണ്ടുളള കർശനപരിശോധനയും നിരീക്ഷണവും തുടരുന്നു.