തിരുവനന്തപുരം: ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചത് 106 ഡോക്ടർമാർ. പ്രായം കൂടിയവരാണ് കൊവിഡ് ബാധിച്ച് കൂടുതലും മരിക്കുന്നതെന്ന ധാരണ തെറ്രിക്കുന്നതാണ് ഇവരുടെ പ്രായം. ഇവരുടെ ശരാശരി വയസ് 56.3 ആണ്. ഇവരിൽ 22 വയസുള്ള യുവ ഡോക്ടർ മുതൽ 96 വയസുള്ള ആൾ വരെയുണ്ട്. മരിച്ചവരിൽ 55.5 ശതമാനവും 60 വയസിന് താഴെയുള്ളവരാണ്. 50 വയസിന് താഴെയുള്ളവർ 29.6 ശതമാനവും. 40 വയസിന് താഴെയുള്ളവർ 21 ശതമാനവും. അസുഖ ബാധിതരായ ഡോക്ടർമാരിൽ 6.1 ശതമാനമാണ് മരിച്ചത്. മരിച്ച ഡോക്ടർമാരിൽ 25 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. തമിഴ്‌നാട് 13 %, ഗുജറാത്ത് 11%,ഡൽഹി 10% യു.പി.8% ബംഗാൾ 8% എന്നിങ്ങനെയാണ് മറ്ര് സംസ്ഥാനങ്ങളിലെ കണക്ക്.