police

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് ക്യാന്റീനുകളിലെ പർച്ചേസ് ഓൺലൈൻ വഴി ആക്കുന്നു. പൊലീസ് കാന്‍റീനുകളിൽ നിലവിൽ സാധനങ്ങൾ വാങ്ങുവാനായി എത്തുന്ന ഉദ്യോഗസ്ഥർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇത് ഒഴിവാക്കുന്നതിനാണ് സൈബർഡോമിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ സ്ലോട്ട് ബുക്കിംഗ് സംവിധാനം. ഇതിന്റെ അടിസ്ഥാനത്തിൽ കൃത്യസമയത്ത് കാൻ്റീനിൽ പ്രവേശിച്ച് നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാനാകും.

നിലവിലെ സാഹചര്യമനുസരിച്ചു ജൂലായ് ആറു മുതൽ ഓൺലൈനിൽ ബുക്ക്‌ ചെയ്യുന്നവർക്ക് മാത്രമേ കാന്റീൻ പ്രവേശനം ലഭിക്കുകയുള്ളു. പെൻഷനായവർ ഉൾപ്പടെയുള്ള മുതിർന്നവർക്ക് ഓൺലൈൻ സൗകര്യം ചെയ്യുന്നതിനായി പൊലീസ് ഹെല്പ് ഡെസ്കും കാന്റീൻ ഒരുക്കിയിട്ടുണ്ട്.
പൊലീസ് കാന്‍റീൻ കാർഡ് ഉടമകൾ https://scpc.kerala.gov.in/register-member വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം shopsapp എന്ന മൊബൈൽ അപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ / ആപ്പ് സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തു സ്ലോട്ട് ബുക്ക്‌ ചെയ്യാം.