rr

തിരുവനന്തപുരം: വെള്ളിയാഴ്ച നിര്യാതനായ തൈക്കാട് മേട്ടുക്കട നാരായണവിലാസത്തിൽ സദാനന്ദന്റെ സൗഹൃദം ഓക്സിജൻ സിലിണ്ടറിനുമൊപ്പമായിരുന്നു. മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രൊജക്ടർ ഓപ്പറേറ്ററായി മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിൽ ചിത്രവിവരണങ്ങൾക്കും മറ്റും സ്ലൈഡ് പ്രൊജക്ടർ പ്രവർത്തിപ്പിച്ചിരുന്നെങ്കിലും ജോലിയിൽ നിന്നു വിരമിച്ച ശേഷവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചു നൽകുന്നതിലെ പ്രധാന ചുമതലക്കാരനായി. വെള്ള മുണ്ടും ഷർട്ടും ധരിച്ച് മൂന്നരപ്പതിറ്റാണ്ടായി അദ്ദേഹം നിത്യവും മെഡിക്കൽ കോളേജിലെത്തും. വിവിധ സ്ഥലങ്ങളിൽ നിന്നു തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്ന ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ കോളേജിലെത്തിക്കുന്നതും അതിന്റെ കയറ്റിറക്ക് ഇടപാടുകൾ നടത്തുന്നതുമെല്ലാം സദാനന്ദനായിരുന്നു. ഭാര്യ: റിട്ട അദ്ധ്യാപിക പി. കൃഷ്ണമ്മ. മക്കൾ: കെ.എസ്. മിനി, അനി എസ്. ആനന്ദ്.