പോത്തൻകോട്: അയിരൂപ്പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പുളിയൻകോട് മുട്ടുക്കോണം മേഘ നിവാസിൽ കരുണാകര (71 ) നെ അയിരൂപ്പാറയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജന്നി വന്നുവെന്ന് പറഞ്ഞാണ് ബന്ധു ആട്ടോയിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ കഴുത്തിൽ കയർ മുറുകിയതിന്റെ അടയാളം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോത്തൻകോട് പൊലീസ് പ്രഥമിക പരിശോധന നടത്തി . തുടർ പരിശോധനകൾക്കായി മുറി സീൽ ചെയ്തു. ഭാര്യയുടെ മരണശേഷം മകൾക്കും മരുമകനുമൊപ്പമായിരുന്നു ഇയാൾ .