general

ബാലരാമപുരം: കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന ആലുവിള സ്വദേശിയുടെ റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി സന്ദർശിച്ച സ്ഥലങ്ങളും ജനസമ്പർക്കം നടത്തിയ ആളുകളുടെ ഏകദേശ വിവരങ്ങളുമാണ് റൂട്ട് മാപ്പിൽ. വെൽഡറായ ഇയാൾ ജൂൺ 9 ന് രാവിലെ 8.30 ന് കാലടി വെൽഡിംഗ് വർക്ക് ഷോപ്പിൽ,​ രാവിലെ 11 നും 11.30 നും ബാലരാമപുരം ഡി.ഡി.ആർ.സി ലാബിൽ.​ ജൂൺ 11 ന് രാവിലെ 8 മുതൽ 9.30 വരെ മെഡിക്കൽ കോളേജ് ഒ.പി ബ്ലോക്ക്,​ ന്യൂക്ലിയർ മെഡിസിൽ,​ കോഫി ഷോപ്പ്,​ ന്യൂ ഒ.പി ബ്ലോക്ക് ഫാർമസി, ജൂൺ 12 ന് കാലടി വെൽഡിംഗ് വർക്ക്ഷോപ്പിൽ.​ 14,​15,​16 തീയതികളിൽ വീട്ടിൽ.​ ജൂൺ 17 ന് തിരുവല്ലം അംബിക ആട്ടോ മൊബൈൽ വർക്കിംഗ് സെന്ററിൽ രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെ,​ 4.45 മുതൽ 5 വരെ പാച്ചല്ലൂർ എസ്.ബി.ഐ എ.ടി.എമ്മിൽ. 18 ന് രാവിലെ 10.30 മുതൽ 11 വരെ തിരുവല്ലം ആധാരമെഴുത്ത് ഓഫീസിൽ,​ വൈകുന്നേരം 3 ന് ബാലരാമപുരം വില്ലേജ് ഓഫീസിൽ,. 19 ന് രാവിലെ 10 നും 11.30 നും പുളിങ്കുടി സുഹൃത്തിന്റെ വീട്ടിൽ,. 22 ന് 10 മുതൽ 11 വരെ ആധാരമെഴുത്ത് ഓഫീസിലും സബ്ബ് രജിസ്ട്രാർ ഓഫീസിസിലും,​ 11 മുതൽ 11.10 വരെ വെങ്ങാനൂർ ബന്ധു വീട്ടിൽ,​ ജൂൺ 22,​ 23 തീയതികളിൽ ഉച്ചക്കട കോട്ടുകാൽ വില്ലേജ് ഓഫീസിൽ, 24 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രി കൊവിഡ് ഒ.പിയിൽ, 25,​26,​27,​28 തീയതികളിൽ വീട്ടിൽ നിരീക്ഷണത്തിൽ, 29 ന് രാവിലെ 9 മുതൽ 12.15 വരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സ്രവപരിശോധന,​ 12.30 നും 1.15 നും ബാലരാമപുരം കല്ലമ്പലം യൂക്കോ ബാങ്ക് എ.ടി.എം,​ എസ്.ബി.ഐ എ.ടി.എം ഉണ്ണി തിയേറ്റർ റോഡ്,​ വൈകിട്ട് 4.15 മുതൽ 6 വരെ പേരൂർക്കട ആശുപത്രിയിൽ,​ ജൂലായ് ഒന്നിന് കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആകുന്നു. രണ്ടിന് തിരുവനന്തപുരം ജനറൽ ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് .