ബാലരാമപുരം: സിസിലിപുരം പുനർജനി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഫേസ്ബൂക്ക് കൂട്ടായ്‌മ ഭക്ഷ്യധാന്യങ്ങൾ നൽകി. ഫേസ്ബുക്ക് കൂട്ടായ്‌മ പ്രസിഡന്റ് ഉദയപ്രകാശ്,​ സെക്രട്ടറി ബിജുനായർ,​ വൈസ് പ്രസിഡന്റ് ശോഭന,​ അനശ്വര,​ ഖജാൻജി മോനുഷ,​ കൺവീനർ ചന്തു,​ സുനിൽകുമാർ,​ സുരാജ്,​ ഷീന,​ സുഭാഷ് സ്‌മിത,​ അജികുമാർ,​ വിനീഷ് എന്നിവർ ചേർന്ന് സീനിയർ സിറ്റിസൺസ് ബാലരാമപുരം ചെയർമാൻ ബാലരാമപുരം പി. അൽഫോൺസിന്റെയും പൂങ്കോട് സുനിലിന്റെയും സാന്നിദ്ധ്യത്തിൽ സാധനങ്ങൾ പുനർജനി പ്രസിഡന്റ് ഷാ സോമസുന്ദരത്തിന് കൈമാറി.