poonthura
കണ്ടെയിൻമെന്റ് സോണായ പൂന്തുറയിൽ നടന്ന അണുനശീകരണം

നഗരത്തിലേക്ക് കടക്കാൻ ഒരു വഴിമാത്രം സെക്രട്ടേറിയറ്റും പ്രവർ‌ത്തിക്കില്ല

തിരുവനന്തപുരം: സാമൂഹ്യ വ്യാപനത്തിന്റെ സൂചനകൾ നൽകി ജില്ലയിൽ 27പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരസഭ പരിധിയിൽ ഇന്ന് മുതൽ ഒരാഴ്ച ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ആറുമുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. നഗര പരിധിയിലെ 100 വാർഡുകളാണ് അടച്ചിടുക. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

സമ്പർക്കവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാൻ ഒരു വഴി മാത്രമാവും ഇനി ഉണ്ടാവുക. പുറത്തിറങ്ങാൻ മറ്റൊരു വഴിയും. ജില്ലയിൽ ഇന്ന് 22 പേർക്ക് സമ്പർക്കംവഴി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പാരമ്യത്തിലായത്. ഉറവിടമറിയാത്ത കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതോടെ അതിജാഗ്രതയിലാണ് സർക്കാർ.

പ്രധാന റോഡുകളെല്ലാം അടയ്ക്കും. അവശ്യ സാധനങ്ങൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്പർ പ്രസിദ്ധീകരിക്കുമെന്നും മെഡിക്കൽ സ്റ്റോറിൽ പോകുന്നവർ കൃത്യമായ സത്യവാങ്മൂലം കരുതണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. പലവ്യഞ്ജനകടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ തുറക്കുമെങ്കിലും ജനങ്ങൾക്ക് പോയി വാങ്ങാൻ കഴിയില്ല. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ പൊലീസ് ഇടപെട്ട് സൗകര്യമൊരുക്കും. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കും.

മുന്നൊരുക്കമില്ലാതെ പ്രഖ്യാപനം

നഗത്തിലെ ജനങ്ങൾക്ക് മുന്നൊരുക്കം നടത്താൻ പോലും സാവകാശം നൽകാതെയായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം.ഇന്നലെ വെെകിട്ട് കൊവിഡ് പോസ്റ്റീവ് കണക്ക് പുറത്ത് വിട്ട് പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് പ്രഖ്യാപനം വരുന്നത്. സമ്പർക്ക വ്യാപനം രൂക്ഷമയിട്ടും ട്രിപ്പിൾ ലോക്ക് ‌ഡൗൺ സൂചനകൾ മന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ ഇന്നലെ രാവിലെ പോലും നൽകിയില്ല. അപ്രതീക്ഷിതമായി പ്രഖ്യാപനം നഗരത്തിലെ ജനങ്ങൾക്ക് അക്ഷരാർത്ഥത്തിൽ തിരിച്ച‌ടിയായിരുന്നു.

നഗരത്തിൽ തുറക്കുന്നവ

മെഡിക്കൽ സ്റ്റോറുകൾ
അവശ്യ സാധനങ്ങൾ വിക്കുന്ന കടകൾ
ആശുപത്രികൾ

പൊലീസ് അസ്ഥാനം

മുഖ്യമന്ത്രിയുടെ ഓഫീസ് ക്ലിഫ് ഹൗസിൽ നിന്ന്

നടപടികൾ ഇങ്ങനെ....

മെഡിക്കൽ സ്റ്റോറിലെ യാത്ര സത്യവാങ്മൂലത്തോടെ മാത്രം

പൊതുഗതാതം ഉണ്ടാവില്ല

കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടയ്ക്കും

സിറ്റി ,വികാസ്ഭവൻ, പേരൂർക്കട ,പാപ്പനംകോട്, തിരു:സെൻട്രൽ ഡിപ്പോകൾ അടച്ചിടും

കോടതികൾ പ്രവർത്തിക്കില്ല

ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ളവ ഓൺലൈൻ വഴി

നഗര പരിധിയിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കും

ആവശ്യങ്ങൾക്ക് ബന്ധപ്പെടാം

തിരുവനന്തപുരം സിറ്റി പോലീസ് കൺട്രോൾ റൂം-0471 2335410, 2336410, 2337410

സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂം-0471 2722500, 9497900999
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കൊവിഡ് കൺട്രോൾ റൂം -9497900121, 9497900112

തലസ്ഥാനം അഗ്നിപർവതത്തിന് മുകളിലെന്നും ജനങ്ങൾ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങു. സാമൂഹ്യവ്യാപനമില്ലെങ്കിലും സാദ്ധ്യത തള്ളിക്കളയനാകില്ല.കൂടുതൽ പരിശോധനകൾ നടത്തും.

-മന്ത്രി കടകംപളളി സുരേന്ദ്രൻ


.