നെയ്യാ​റ്റിൻകര: കൊവിഡ് വ്യാപനത്തിനിടെ കേരകർഷകർ, വ്യാപാരികൾ, തെങ്ങുകയ​റ്റത്തൊഴിലാളികൾ എന്നിവർ പ്രതിസന്ധിയിൽ. അതിർത്തികളിൽ നിയന്ത്രണം വന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് കേരളത്തിലെത്തി നാളികേരം കൊണ്ടുപോകാൻ സാധിക്കുന്നില്ല. പ്രാദേശിക നാളികേര വിപണന കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുകയാണ്. നെയ്യാറ്റിൻകര,​ നെടുമങ്ങാട് താലൂക്കുകളിൽ നിന്ന് പ്രധാനമായി നാളികേരം തമിഴ്നാട്ടിലെ കാങ്കയം,​ ഉദുമൽപേട്ട്,​ ധാരാപുരം,​ സേലം എന്നിവിടങ്ങളിലേക്കാണ് എത്തുന്നത്. കഴിഞ്ഞ നാല് മാസമായി കേരകർഷകർ നാളികേരം ഇടുന്നില്ലെങ്കിലും മുൻപ് വിളവെടുത്തത് ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ ഇവ മുളച്ച് ഉപയോഗശൂന്യമാകും. ഇതാണ് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്.

കർഷകന്റെ നഷ്ടം ഇങ്ങനെ....

ഒരു തെങ്ങ് കയറാൻ തൊഴിലാളിക്ക് കുറഞ്ഞത് 30 രൂപയെങ്കിലും നൽകേണ്ടണ്ടിവരും. നാളികേരം പൊതിക്കാനാകട്ടെ ഒരു രൂപയും. തെങ്ങ് ശരിയാവണ്ണം സംരക്ഷിക്കാനുള്ള കൂലിച്ചെലവ് കഴിച്ചാൽ നഷ്ടക്കണക്കാണ് കൂടുതൽ. കൂടാതെ കാറ്റു വീഴ്ച, മണ്ഡരി രോഗം എന്നിവ മൂലം വിളവ് കുറയുന്നതും തിരിച്ചടിയാണ്. മേഖലയിലെ ദുരവസ്ഥമൂലം നല്ലൊരുവിഭാഗം കർഷകരും തെങ്ങുകൃഷിയിൽ നിന്നും പിന്മാറുകയാണ്.

 ചെറുകിട വ്യാപാരികളും പ്രതിസന്ധിയിൽ
പച്ചത്തേങ്ങയ്ക്ക് കിലോക്ക് 18 രൂപ മാത്രമാണ് കർഷകർക്ക് ലഭിച്ചുകൊണ്ടണ്ടിരിക്കുന്നത്. നേരിയ വർദ്ധനവ് കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായെങ്കിലും ലഭിക്കുന്ന തുക അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നു. കിലോയ്ക്ക് 25 മുതൽ 30വരെ എങ്കിലും ലഭിച്ചാൽ മാത്രമേ ഇവരുടെ ജീവിതം മന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളു. കേരള കൃഷിഭവൻ വർഷാവർഷം മേഖലയിൽ നിന്ന് നാളികേ സംഭരണം നടത്തുന്നുണ്ടെണ്ടങ്കിലും ചില വ്യവസ്ഥകൾമൂലം കർഷകർക്ക് വേണ്ടത്ര ഗുണം ലഭിക്കുന്നില്ല.
കിലോയ്ക്ക് 30 രൂപ നിരക്കിൽ തെങ്ങൊന്നിന് 15 തേങ്ങയെങ്കിലും സംഭരിക്കുകയും രണ്ടുമാസത്തിനുള്ളിൽ സംഭരണവില ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ കർഷകർക്ക് കൃഷിഭവൻ വഴിയുള്ള സംഭരണത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കുക്കൂ.

 കൃഷിഭവൻ വഴി താങ്ങു വിലയ്ക്ക് നാളികേരം സംഭരിക്കാൻ ശക്തമായ നടപടി ഉണ്ടാകണം.

ശ്രീകുമാർ ഓലത്താന്നി, നാളികേര കർഷകൻ

 കേരകർഷകരുടെ പ്രധാന പ്രശ്നങ്ങൾ

 കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാദേശിക നാളികേര വിപണികൾ പൂട്ടി

 തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ കൊവിഡ് നിയന്ത്രണങ്ങൾ കാരണം എത്താതെയായി

 നിലവിലെ സാഹചര്യത്തിൽ തെങ്ങിനെ കൃത്യമായ രീതിയിൽ പരിപാലിക്കാൻ കഴിയാത്തതിനാൽ കാറ്റ് വീഴ്ച,​ മണ്ഡരി രോഗം എന്നിവ മൂലം തെങ്ങുകൾ നശിക്കുകയാണ്

 തെങ്ങുകയറ്റക്കാരന് തെങ്ങൊന്നിന് 30 രൂപയും തേങ്ങ പൊതിക്കാൻ തേങ്ങയൊന്നിന് ഒരു രൂപയും നൽകണം. ഈ ചെലവുകൾ കഴിഞ്ഞ് കേരക‍ർഷകന് മിച്ചം വരുന്നത് തുച്ചമായ തുകയാണ്.