കാട്ടാക്കട എസ്.എൻ.ഡി.പി യോഗം കാട്ടാക്കട ശാഖയുടെയും ഗുരുമന്ദിരത്തിന്റെയും മുന്നിൽ മാലിന്യ നിക്ഷേപം വ്യാപകമെന്ന് പരാതി.ലോക്ക് ഡൗണിൽ കാട്ടാക്കട പബ്ലിക്ക് മാർക്കറ്റ് പൂട്ടിയതോടെ കച്ചവടം കാട്ടാക്കട ആര്യനാട് റോഡിന്റെ വശങ്ങളിലേക്ക് മാറി. ഗുരുമന്ദിരത്തിന്റെ സമീപത്തും കച്ചവടം നടക്കുന്നുണ്ട്. ഇവിടെനിന്നുള്ള അവശിഷ്ടങ്ങളാണ് വ്യാപകമായി വലിച്ചെറിയുന്നത്. ഇതിനെതിരെ ശാഖാ ഭാരവാഹികൾ നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഗുരുമന്ദിരത്തിന്റെ സമീപത്തെ മാലിന്യ നിക്ഷേപം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാഖാ പ്രസിഡന്റ് പ്രസാദ് ആവശ്യപ്പെട്ടു.