പാലോട്: ലീഡർ.കെ. കരുണാകരൻ ജന്മദിനത്തോടുനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്ദിയോട് ജംഗ്ഷനിൽ ഛായാചിത്രത്തിൽ പുഷ്പ്പാർച്ചനയും അനുസ്‌മരണവും നടത്തി. മണ്ഡലം പ്രസിഡന്റ് വി. രാജ്കുമാർ, പി.എസ്. ബാജിലാൽ, പി. രാജീവൻ, ബി. സുശീലൻ, കെ. ശ്രീകുമാർ, ബി.എസ്. രമേശൻ പത്മാലയം മിനിലാൽ, അഡ്വ. അനിൽകുമാർ, ശൈലജ രാജീവൻ, ഉഷ വിജയൻ, സാജു.ജി, എൽ. പ്രവീൺ, രാജേന്ദ്രൻ, സിനോജ്, സന്തോഷ്, എന്നിവർ നേതൃത്വം നൽകി. കുറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ ജന്മദിനാചരണം നടന്നു. വലിയ താന്നിമുട് ജംഗ്ഷനിൽ ലീഡറുടെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിക്കലും പുഷ്പാർച്ചനയും നടത്തി.