പാറശാല: ഗാൽവാനിൽ ഭാരതത്തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും, ഓൺലൈൻ പഠനത്തിന് ടിവി ഇല്ലാത്ത നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സഹായമായി 10 എൽ.ഇ.ഡി ടിവികൾ വിതരണം ചെയ്യുന്നതിനുമായി ക്ഷീര കർഷക കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ക്ഷീരകർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സലിംരാജ് ഉദ്ഘാടനം ചെയ്തു. പരശുവയ്ക്കൽ ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ ക്ഷീര കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ആദ്ധ്യക്ഷത വഹിച്ചു. ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങ് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റ് പെരുവിള രവി നിർവ്വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മലകുമാരി,ക്ഷീര കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീകുമാരൻ നായർ,ആടുമാൻകാട് വിജയൻ,നെടിയാംകോട് ബിനു,യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജിത്, പഞ്ചായത്ത് അംഗം സുശീല, ഐ.എൻ.ടി.സി പ്രവർത്തകൻ സോമൻ,ഷാജി,ആദർശ്,പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകൻ ക്രിസ്തുദാസ് കെ.എം.പരശുവയ്ക്കൽ തുടങിയവർ പങ്കെടുത്തു.