കാട്ടാക്കട: കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ആര്യനാട് യൂണിറ്റ് കമ്മിറ്റി പരുത്തിപ്പള്ളി ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടിവി വാങ്ങി നൽകി. ആര്യനാട് ഡിപ്പോയിൽ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി സസുജിത് സോമൻ കുട്ടികളുടെ രക്ഷാകർത്താവിന് ടിവി കൈമാറി. അസോസിയേഷൻ പുറത്തിറക്കിയബ്രേക്ക് ദ ചെയിൻ ഡയറി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി ആര്യനാട് യൂണിറ്റ് ആഫീസർ ഇ.ആർ. സജീവ് കുമാറിനു നൽകി വിതരണോദ്‌ഘാടനം നിർവഹിച്ചു. സി.പി.എം ആര്യനാട് ലോക്കൽ സെക്രട്ടറി എസ്. ദീക്ഷിത്, സൗത്ത് ജില്ലാ പ്രസിഡന്റ് എസ്.എച്ച്. എം.ഷൂജ, ജില്ലാ സെക്രട്ടറി എസ്. ജിനുകുമാർ, പരുത്തിപ്പള്ളി ഗവ. സ്കൂൾ അദ്ധ്യാപകൻ ജോലാൽ എന്നിവർ സംസാരിച്ചു. ആര്യനാട് യൂണിറ്റ് വൈസ് പ്രസിഡന്റ് എ.എം. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ആർ. ദയാനന്ദൻ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.