ആര്യനാട്: എസ്.എൻ.ഡി.പി യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെയും ചിലർ ആസൂത്രിതമായി നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ യൂണിയൻ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗം ജനറൽ സെക്രട്ടറിക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്, യോഗം ഡയറക്ടർ എസ്. പ്രവീൺ കുമാർ, സൈബർ സേന സംസ്ഥാന വൈസ് പ്രസിഡന്റ് കൊറ്റംപള്ളി ഷിബു, യൂണിയൻ കൗൺസിലർമാരായ കൊക്കോട്ടേല ബിജു, പറണ്ടോട് മുകുന്ദൻ, ആര്യനാട് ശാന്തിനി, ജി. വിദ്യാധരൻ, ജി. ശിശുപാലൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പറണ്ടോട് രാജേഷ്, സെക്രട്ടറി അരുൺ സി. ബാബു, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ പ്രിജി, വനിതാ സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി വസന്തകുമാരി എന്നിവർ സംസാരിച്ചു.