തിരുവനന്തപുരം: നാളികേര കൃഷിയും വ്യവസായങ്ങളുമായി ബന്ധപ്പെട്ട് സംരംഭകർക്കും സംരംഭകരാകാൻ താത്പര്യമുള്ളവർക്കുമായി കേരള സ്റ്റാർട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സി.പി.സി.ആർ.ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇൻക്യുബേറ്ററും ചേർന്ന് 'യവ' എന്ന പേരിൽ ഓൺലൈൻ ചാറ്റ് സീരീസ് ആരംഭിച്ചു. ഒരു മാസമായി നടന്നു വരുന്ന കൽപ ഗ്രീൻ വെബ്സൈറ്റിന്റെ തുടർച്ചയായാണ് 'യവ' ആരംഭിച്ചത്. സി.പി.സി.ആർ.ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ചാണ് പരമ്പര. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.cpcriagribiz.in. ഫോൺ: 8129182004