kl

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂർ തോപ്പിൽ ഏലായിൽ ഒരേക്കർ പാടശേഖരത്തിൽ നെൽകൃഷി ഞാറ് നട്ടീലിന്റെ ഉദ്ഘാടനം കർമ്മം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അദ്ധ്യക്ഷത വഹിച്ചു. ചെമ്മരുതി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാധാകൃഷ്ണൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.എസ്. സുനിൽ, ഗ്രാമപഞ്ചായത്ത് അംഗം കുട്ടപ്പൻ തമ്പി, കർമ്മചന്ദ്രൻ നമ്പൂതിരി, വിശ്വംഭരൻ, ടി. കുമാർ, അജിത്ത് എന്നിവർ പങ്കെടുത്തു.