നെടുമങ്ങാട്: എസ്.എഫ്.ഐ നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനവൂർ പഞ്ചായത്തിലെ അജയപുരത്ത് അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിൽ ഓൺലൈൻ ക്ലാസ് റൂം സജ്ജീകരിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് ഉദ്ഘാടനം ചെയ്‌തു. ബിരിയാണി ചലഞ്ചിലൂടെ കണ്ടെത്തിയ തുക ഉപയോഗിച്ചാണ് ക്ലാസ് റൂം സജ്ജമാക്കിയത്. 20ലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യം പ്രയോജനപ്പെടുന്നത്. ജി.എസ്. വിഷ്‌ണു, അബ്നാഷ് അസീസ്, അരുൺ രാജീവ്, എ.എസ്. ഹരി, ബിപിൻ, ജാബിർഖാൻ, എസ്. മിനി, ജസീർ, ജി‌ഷ്‌ണു എന്നിവർ പങ്കെടുത്തു.