hief
ആർഷ സംസ്കാര ഭാരതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന മഹാഭാരത ദിന പ്രഖ്യാപനം സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ നിർവഹിക്കുന്നു

കൊല്ലം: ആദ്ധ്യാത്മിക പ്രഭാഷകരുടെ കൂട്ടായ്മയായ ആർഷ സംസ്കാര ഭാരതിയുടെ നേതൃത്വത്തിൽ വ്യാസപൂർണിമ മഹാഭാരത ദിനമായി പ്രഖ്യാപിച്ചു. സംഘടനാ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടന്ന സമ്മേളനത്തിൽ സംബോധ് ഫൗണ്ടേഷൻ ആചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദയാണ് പ്രഖ്യാപനം നടത്തിയത്.

ധർമ്മബോധത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള വ്യാസന്റെ മഹത്തായ സംഭാവനയാണ് മഹാഭാരതമെന്നും രാമായണ മാസാചരണം പോലെ മഹാഭാരത മാസാചരണവും ജനങ്ങൾ ഏറ്റെടുക്കണമെന്നും അദ്ധ്യാത്മാനന്ദ പറഞ്ഞു.

ആർഷ സംസ്കാര ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി കാന അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ മഹാഭാരതദിന സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് കലയപുരം വിഷ്ണു നാരായണൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു. മഹാഭാരത ദിന പ്രഖ്യാപനത്തിന്റെ ഭാഗമായി സംഘടനയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മഹാഭാരത ദിനാചരണവും പ്രശ്നോത്തരി മത്സരവും നടത്തി.