ഓച്ചിറ: വെയിറ്റിംഗ് ഷെഡ്ഡിന് സമീപത്തെ താഴ്ചയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഓച്ചിറ- ചൂനാട് റോഡിൽ കിണറുമുക്ക് ഉപ്പുകണ്ടത്തിന് സമീപം വെയിറ്റിംഗ് ഷെഡിനോട് ചേർന്ന് റോഡരികിലെ താഴ്ചയിലാണ് രാവിലെ നാട്ടുകാർ മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം രാത്രിയിൽ വെയിറ്റിംഗ് ഷെഡിൽ ഇയാളിരിക്കുന്നത് കണ്ടതായി പരിസരവാസികൾ പറഞ്ഞു. കൃഷ്ണപുരത്തും കൊല്ലത്തുമുള്ള രണ്ട് വിലാസങ്ങൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മേൽവിലാസങ്ങൾ കേന്ദ്രീകരിച്ച് വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.