നാഗർകോവിൽ: കന്യാകുമാരിയിൽ ഫ്രണ്ട്സ് ഒഫ് പൊലീസിനെ നിരോധിച്ചതായി കന്യാകുമാരി എസ്.പി ശ്രീനാഥ് അറിയിച്ചു. തിരുനെൽവേലി മണ്ഡലത്തിനു കീഴിലുള്ള തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഫ്രണ്ട്സ് ഒഫ് പൊലീസിനെ നിരോധിക്കാൻ വേണ്ടി ഡി.ഐ.ജി പ്രവീൺ കുമാർ അഭിനവ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. തൂത്തുക്കുടിയിൽ ലോക്കപ്പിൽ നടന്ന അച്ഛന്റെയും,മകന്റെയും കസ്റ്റഡി കൊലപാതകുമായി ബന്ധപെട്ടും, എല്ലാ സ്റ്റേഷനുകളിലും പൊലീസിനെ അനധികൃതമായി സഹായിക്കുവാൻ വേണ്ടി ഇവരെ ഉപയോഗിക്കുന്നതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
|