ബുണ്ടസ് ലിഗ കിരീടത്തിന് പിന്നാലെ
ജർമ്മൻകപ്പും ബയേൺ മ്യൂണിക്കിന്
ഫൈനലിൽ ബയേർ ലെവർകൂസനെ കീഴടക്കിയത്
4-2ന്
മ്യൂണിക് : ഇൗ സീസണിൽ ഇരട്ടക്കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിക്. കഴിഞ്ഞവാരം ഫസ്റ്റ് ഡിവിഷൻ ലീഗായ ബുണ്ടസ് ലിഗയിൽ കിരീടം നേടിയിരുന്ന ബയേൺ ഇന്നലെ ജർമ്മൻ കപ്പ് ഫൈനലിൽ ബയേർ ലെവർകൂസനെ 4-2ന് കീഴടക്കിയാണ് ജർമ്മൻ കപ്പ് നിലനിറുത്തിയത്.
ബയേണിനായി റോബർട്ടോ ലെവാൻഡോവ്സ്കി രണ്ട് ഗോളുകളും ഡേവിഡ് അൽബ,സെർജിയോ ഗ്‌നാബ്രി എന്നിവർ ഒാരോ ഗോളും നേടി.
ഇൗ സീസണിൽ മൂന്ന് കിരീടങ്ങൾ നേടാൻ ബയേണിന് ചാൻസുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദപ്രീക്വാർട്ടറിൽ ചെൽസിയെ 3-0ത്തിന് തോൽപ്പിച്ച് നിൽക്കുകയാണ് ബയേൺ.
20-ാം തവണയാണ് ബയേൺ മ്യൂണിക് ജർമ്മൻ കപ്പ് സ്വന്തമാക്കുന്നത്.
51 ഇൗ സീസണിൽ റോബർട്ടോ ലെവൻഡോവ്‌സ്‌കി എല്ലാ മത്സരങ്ങളിൽനിന്നുമായി നേടിയ ഗോളുകളുടെ എണ്ണം
11
കോവിഡ് ലോക്ക് ഡൗണിന് ശേഷം ബയേൺ മ്യൂണിക് തുടർച്ചയായി നേടിയ വിജയങ്ങളുടെ എണ്ണം
13
തവണ ഒരു സീസണിൽ രണ്ടോ അതിലധികമോ കിരീടങ്ങൾ ബയേൺ നേടിയിട്ടുണ്ട്.
3
ഇത് മൂന്നാംവട്ടമാണ് ലെവർകൂസൻ ജർമ്മൻ കപ്പ് ഫൈനലിൽ തോൽക്കുന്നത്. 2002 ലും 2009 ലുമായിരുന്നു മുൻ തോൽവികൾ.
ആറ് ഗോളുകൾ പിറന്ന കളി
16-ാം മിനിട്ടിൽ ഡേവിഡ് അൽബയുടെ ഗോളിലൂടെ ബയേൺ ആണ് ആദ്യം സ്കോർ ചെയ്തത്.
24-ാം മിനിട്ടിൽ സെർജിയോ ഗ്‌നാബ്രി ലീഡുയർത്തി
2-0 എന്ന സ്കോറിന് ഇടവേളയിൽ ബയേൺ ലീഡ് ചെയ്തു.
59-ാം മിനിട്ടിൽ റോബർട്ടോ ലെവാൻഡോവ്സ്കി തന്റെ ആദ്യഗോൾ നേടി.
63-ാം മിനിട്ടിൽ സ്വെൻ ബെന്റർ ലെവർകൂസന്റെ ആദ്യഗോൾ നേടി.
89-ാം മിനിട്ടിൽ ലെവാൻ ഡോവ്സ്കി തന്റെ രണ്ടാംഗോളും നേടി.
90 + 5-ാം മിനിട്ടിലായിരുന്നു കായ് ഹാവെർട്ട്സിലൂടെ ലെവർകൂസന്റെ രണ്ടാം ഗോൾ.
അൽബയും കിയാഗോയും ബയേൺ വിടുന്നു
ഇൗ സീസണിൽ ഇരട്ടക്കിരീടം നേടിയതിന് പിന്നാലെ ബയേൺ താരങ്ങളായ തിയാഗോ അലക്കന്റാരയും ഡേവിഡ് ആൽബയും ക്ളബ് വിടുന്നതായി സൂചനകൾ. ഇംഗ്ളീഷ് ചാമ്പ്യൻ ക്ളബ് ലിവർപൂളിലേക്ക് പോകാനാണ് തിയാഗോ ഒരുങ്ങുന്നത്. ബയേണുമായി ഒരുവർഷം മാത്രം കരാർ ശേഷിക്കുന്ന ഡേവിഡ് അൽബ മറ്റ് ക്ളബുകളിൽ ചേക്കേറാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.