മലയിൻകീഴ്: ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് അഞ്ച് ടിവി നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഐ.ബി. സതീഷ് എം.എൽ.എ ഇവ കൈമാറി. ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകൻ, റിച്ചാർഡ്സൺ, സതീഷ് കുമാർ, ദീപേഷ്, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിളപ്പിൽ, പെരുകാവ്, പേയാട് പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠനത്തിന് ടിവി നൽകുന്നതെന്ന് പ്രസിഡന്റ് ചെറുകോട് മുരകൻ അറിയിച്ചു.