തിരുവനന്തപുരം: ഉക്രൈനിലെ ബക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന 270 മലയാളി വിദ്യാർത്ഥികളെ ചാർട്ടർ വിമാനത്തിൽ ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ചു. രണ്ടായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പ്രവേശന പങ്കാളിയായ എം ഡി ഹൗസാണ് വിമാനങ്ങൾ ചാർട്ടർ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാർത്ഥികളേയും ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്തിച്ചു.
ഉക്രൈനിലെ ഇന്ത്യൻ എംബസി അവിടത്തെ സർക്കാരുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥികൾക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. എംഡി ഹൗസിന്റെ ഡയറക്ടർ ഡോ. സുനിൽ ശർമ്മ ബക്കോവിനിയൻ മെഡിക്കൽ സർവകലാശാലയുടെ ചാൻസലറുടെ ഉപദേശകൻ കൂടിയാണ്.
.