
തിരുവനന്തപുരം: ജില്ല സമൂഹ വ്യാപനത്തിന്റെ പിടിയിലാണെന്ന വ്യക്തമായ സൂചന നൽകി സമ്പർക്കം വഴിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന രേഖപ്പെടുത്തിയ ഇന്നലെ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 22പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ജില്ല അപകടകരമായ അവസ്ഥയിലേക്കെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരിൽ നിന്ന് മറ്റ് നിരവധിപേർക്കും രോഗം ബാധിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരിൽ രണ്ടു വയസുള്ള കുട്ടി മുതൽ 70 വയസുകാരൻ വരെയുണ്ട്. പൂന്തൂറ, മണക്കാട് പ്രദേശങ്ങളിലാണ് കൂടുതൽ സമ്പർക്ക രോഗികൾ ഉള്ളത്. 6 വീതം. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 130 ആയി. ഇന്നലെ മാത്രം നിരീക്ഷണത്തിൽ പ്രവേശിച്ചത് 971പേരാണ്. രോഗലക്ഷണങ്ങളുമായി 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 685 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്
 നിരീക്ഷണത്തിലുള്ളവർ 20,315
 വീടുകളിൽ 18,051
 ആശുപത്രികളിൽ 235
 കൊവിഡ് കെയർ സെന്ററുകളിൽ 2,029
 ഇന്നലെ നിരീക്ഷണത്തിലായവർ 971