തിരുവനന്തപുരം: കൊല്ലം മുട്ടറ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ കുട്ടികളുടെ ഫലം സംബന്ധിച്ച തീരുമാനം പരീക്ഷാ ബോർഡ് കൈക്കൊള്ളും. 10നാണ് പ്ലസ് ടു ഫലപ്രഖ്യാപനം.. ബോർഡ് യോഗം രണ്ട് ദിവസത്തിനുള്ളിൽ ചേരും. കാണാതായ ഉത്തരക്കടലാസുകൾക്ക് ആനുപാതിക മാർക്ക് നൽകുമെന്നാണ് സൂചന.
മുട്ടറ ഹയർസെക്കൻഡറി സ്കൂളിലെ 61 വിദ്യാർഥികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ മേൽവിലാസം തെറ്റി മൂല്യനിർണയത്തിനായി പാലക്കാട്ടേക്ക് അയച്ചതിനെ തുടർന്നാണ് കാണാതായത്.
ഇത് പോസ്റ്റൽ വകുപ്പിന്റെ കുഴപ്പം കൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പറഞ്ഞു.. എന്നാൽ ,സ്‌കൂളിന്റെ ഭാഗത്താണ് വീഴ്ച്ചയെന്ന് തപാൽ വകുപ്പ് പറയുന്നു.