ummen-chandy

ലഡാക്കിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വട്ടിയൂർക്കാവ് സമ്മേളന സ്‌മാരകസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

പേരൂർക്കട: ലഡാക്കിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വട്ടിയൂർക്കാവ് സമ്മേളന സ്‌മാരകസമിതിയുടെ ആഭിമുഖ്യത്തിൽ ആദരവും അശ്രുപൂജയും നടത്തി. സ്വാതന്ത്ര്യസമര സ്‌മാരകത്തിൽ നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്‌തു. സ്‌മാരക സമിതി പ്രസിഡന്റ് വട്ടിയൂർക്കാവ് ജി. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി, തമ്പാനൂർ രവി, ഡോ. കെ. മോഹൻകുമാർ, വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, ശാസ്‌തമംഗലം മോഹൻ, ഡി. സുദർശനൻ, മണ്ണാമ്മൂല രാജൻ തുടങ്ങിയവർ പങ്കെടുത്തു.