covid

ഇന്നലെ രോഗം സ്ഥിരീകരിച്ച മുട്ടത്തറ ആലുകാട് സ്വദേശിക്ക് ( 39 ) നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴിയാണ് രോഗമുണ്ടായത്. മണക്കാട് പരുത്തിക്കുഴി സ്വദേശിനിക്കും (28) പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴിയാണ് രോഗമുണ്ടായത് . മണക്കാട് സ്വദേശി (44) കുമരിച്ചന്തയിലെ ചുമട്ടുതൊഴിലാളിയാണ്. പൂന്തുറ സ്വദേശിനി (18 ) പൂന്തുറ സ്വദേശിയുടെ മകളും പൂന്തുറ സ്വദേശി (15) മകനുമാണ്. മറ്റൊരു പൂന്തുറ സ്വദേശിനി (14 ),​ പൂന്തുറ സ്വദേശിനി (39 ),​ ഉച്ചക്കട സ്വദേശി (12),​ ഉച്ചക്കട സ്വദേശിയായ 2 വയസുകാരൻ എന്നിവർക്ക് പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. പുല്ലുവിള സ്വദേശി (42) വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളിയാണ്. വള്ളക്കടവ് സ്വദേശിയുടെ ( 65) ഉറവിടം വ്യക്തമല്ല. പൂന്തുറ സ്വദേശി ( 36 ) വിഴിഞ്ഞത്ത് മത്സ്യബന്ധന തൊഴിലാളിയാണ്. കാലടി കൊഞ്ചിറവിള സ്വദേശിയുടെ (8 ) ഉറവിടം വ്യക്തമല്ല. പേട്ട സ്വദേശിനി (42 ) പടിഞ്ഞാറേക്കോട്ടയിലെ നഴ്‌സറി സ്‌കൂളിലെ അദ്ധ്യാപികയാണ് . വഞ്ചിയൂർ സ്വദേശി ( 62 ) പടിഞ്ഞാറേക്കോട്ട-എയർപോർട്ട് റോഡിൽ മിൽമ ബൂത്ത് നടത്തുന്നയാളാണ്. മുട്ടത്തറ സ്വദേശിക്ക് ( 29 ) നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. മണക്കാട് സ്വദേശി ( 51 ) കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരനാണ്. മണക്കാട് സ്വദേശി (29 ) കുമരിച്ചന്തയിലെ മത്സ്യക്കച്ചവടക്കാരന്റെ മകനാണ്. ഇയാളും കുമരിച്ചന്തയിൽ മത്സ്യക്കച്ചവടം നടത്തിയിരുന്നു. ചെമ്പഴന്തി സ്വദേശിനി ( 29 ) ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. മണക്കാട് സ്വദേശിനി ( 22 ),​ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റാണ്. മണക്കാട് സ്വദേശി ( 70 ) ആറ്റുകാൽ - മണക്കാട് റോഡിൽ ചായക്കട നടത്തുകയാണ്. മുട്ടത്തറ സ്വദേശിക്കും ( 46 ) നേരത്തെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയിൽ നിന്നും സമ്പർക്കം വഴി രോഗമുണ്ടായി. ഒമാനിൽ നിന്നും തിരുവനന്തപുരത്തെത്തിയ മണമ്പൂർ, കുളമുട്ടം സ്വദേശി ( 60 ), യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ മൂങ്ങുമ്മൂട്, ഒറ്റൂർ സ്വദേശി (29), കുവൈറ്റിൽ നിന്നും ജൂൺ 24ന് തിരുവനന്തപുരത്തെത്തിയ നെയ്യാറ്റിൻകര സ്വദേശി (47) ഇയാളുടെ ഒരുവയസുള്ള മകൻ, ഏഴുവയസുള്ള മകൾ എന്നിവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.