തിരുവനന്തപുരം : കോർപ്പറേഷൻ പരിധിയിലെ കേരള സർവകലാശാല പരീക്ഷാസെന്ററുകളിൽ നാളെ മുതൽ നടത്താനിരുന്ന സി.ബി.സി.എസ്, സി.എസ്.എസ്, എൽഎൽ.ബി, വിദൂരവിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു. ഈ വിദ്യാർത്ഥികൾക്ക് കൊവിഡ് മൂലം പരീക്ഷ എഴുതാൻ പറ്റാത്തവർക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.