2004
ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം. ബംഗ്ളാദേശിനെതിരെയായിരുന്നു ആദ്യമത്സരം. റൺ ഒൗട്ടിലൂടെ ഡക്കായി മടക്കം.
2005
ഏപ്രിലിൽ പാകിസ്ഥാനെതിരെ വിശാഖ പട്ടണത്ത് നടന്ന ഏകദിനത്തിൽ ആദ്യ സെഞ്ച്വറി കുറിച്ചു. 123 പന്തുകളിൽ നിന്ന് 148 റൺസാണ് അതിലും കൂട്ടിയത്. 15 ഫോറുകളും നാല് സിക്സുകളും പറത്തി ധോണി ആരാധകരെ ആകർഷിച്ച മത്സരം.
2005
ഡിസംബറിൽ ചെന്നൈയിൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 30 റൺസെടുത്ത് പുറത്തായി.
2006
ആദ്യമായി ഐ.സി.സി ലോക ഏകദിന ഇലവനിൽ സ്ഥാനം
2007
ബി.സി.സി.ഐയുടെ ബി ഗ്രേഡ് കോൺട്രാക്ടിൽ നിന്ന് എ ഗ്രേഡിലേക്ക് മാറുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലെ ക്യാപ്ടനായി തിരഞ്ഞെടുക്കപ്പെടുന്നു. ലോകകപ്പ് നേട്ടം.
2008
ആസ്ട്രേലിയയിൽ കോമൺവെൽത്ത് ബാങ്ക് സിരീസ് നേട്ടം. അനിൽ കുംബ്ളെയിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻസി ഏറ്റെടുക്കുന്നു. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടനാകുന്നു.
2009
വെസ്റ്റ് ഇൻഡീസിനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യവിക്കറ്റ് നേടുന്നു.
ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്ത്.
2011
ഇന്ത്യയിൽ നടന്ന ഐ.സി.സി ഏകദിന ലോകകപ്പ് കിരീടനേട്ടം.
2013
ഇംഗ്ളണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി. ഐ.സി.സി.യുടെ മൂന്ന് പ്രധാന ടൂർണമെന്റുകളും നേടുന്ന ആദ്യ ക്യാപ്ടനാകുന്നു.
2014
ആസ്ട്രേലിയയ്ക്കെതിരായ മെൽബൺ ടെസ്റ്റിൽ തോറ്റതിനുപിന്നാലെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു.
2015
ഏകദിനക്രിക്കറ്റിൽ ടീമിനെ 100 വിജയങ്ങളിലേക്ക് നയിക്കുന്ന ആസ്ട്രേലിയക്കാരനല്ലാത്ത ആദ്യ ക്യാപ്ടനെന്ന റെക്കാഡ്.
2017
ജനുവരിയിൽ ധോണി ഏകദിനത്തിലെയും ട്വന്റി 20 യിലെയും ക്യാപ്ടൻസി ഒഴിഞ്ഞു. കളിക്കാരനായി തുടർന്നു.
2018
ഏകദിനത്തിൽ 400 പുറത്താക്കലുകളിൽ പങ്കാളിയായ റെക്കാഡ് കുറിച്ചു.
ഏകദിനത്തിൽ 10000 റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമായി.
2019
ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചവർഷം. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരെ നടന്നത് ധോണിയുടെ 350-ാമത്തെ ഏകദിനം.
2020
ഐ.പി.എല്ലിന് മുന്നൊരുക്കമായി ചെന്നൈ സൂപ്പർ കിംഗ്സിനായി മാർച്ചിൽ പരിശീലനത്തിനിറങ്ങിയെങ്കിലും ലോക്ക് ഡൗൺ വിലങ്ങുതടിയായി.
ടെസ്റ്റ് കരിയർ
90 മത്സരങ്ങൾ
144 ഇന്നിംഗ്സ്
4876 റൺസ്
222 ഉയർന്ന സ്കോർ
38.1 ശരാശരി
6 സെഞ്ച്വറികൾ
33 അർദ്ധ സെഞ്ച്വറികൾ
ഏകദിന കരിയർ
350 മത്സരങ്ങൾ
297 ഇന്നിംഗ്സുകൾ
10773 റൺസ്
183 ഉയർന്ന സ്കോർ
50.6 ശരാശരി
10 സെഞ്ച്വറികൾ
73 അർദ്ധ സെഞ്ച്വറികൾ
ട്വന്റി 20 കരിയർ
98 മത്സരങ്ങൾ
85 ഇന്നിംഗ്സുകൾ
1617 റൺസ്
56 ഉയർന്ന സ്കോർ
37.6 ശരാശരി
2 അർദ്ധ സെഞ്ച്വറി
ഐ.പി.എൽ കരിയർ
190 മത്സരങ്ങൾ
170 ഇന്നിംഗ്സുകൾ
4432 റൺസ്
84 ഉയർന്ന സ്കോർ
42.2 ശരാശരി
23 അർദ്ധ സെഞ്ച്വറികൾ
ഫസ്റ്റ് ക്ളാസ് കരിയർ
131 മത്സരങ്ങൾ
210 ഇന്നിംഗ്സ്
7054 റൺസ്
224 ഉയർന്ന സ്കോർ
9 സെഞ്ച്വറി
47 അർദ്ധ സെഞ്ച്വറി
ലിസ്റ്റ് എ കരിയർ
423 മത്സരങ്ങൾ
364 ഇന്നിംഗ്സ്
13353 റൺസ്
183 ഉയർന്ന സ്കോർ
50.4 ശരാശരി
17 സെഞ്ച്വറി
87 അർദ്ധ സെഞ്ച്വറികൾ
വിക്കറ്റ് കീപ്പിംഗ് കരിയർ
ടെസ്റ്റ്
256 ക്യാച്ചുകൾ
3 റൺ ഒൗട്ടുകൾ
38 സ്റ്റംപിംഗ്
ഏകദിനം
321 ക്യാച്ചുകൾ
22 റൺ ഒൗട്ടുകൾ
123 സ്റ്റംപിംഗ്
ട്വന്റി 20
57 ക്യാച്ചുകൾ
8 റൺഒൗട്ട്
34 സ്റ്റംപിംഗ്
ഐ.പി.എൽ
98 ക്യാച്ചുകൾ
21 റൺഒൗട്ട്
38 സ്റ്റംപിംഗ്
അവാർഡുകൾ
ഐ.സിസി പ്ളേയർ ഒഫ് ദ ഇയർ
2008, 2009
പത്മശ്രീ
2009
രാജീവ് ഗാന്ധി ഖേൽരത്ന
2007/08
ഒാണററി ഡോക്ടറേറ്റ്
2011
പത്മഭൂഷൺ
2018
കരിയർ റെക്കാഡുകൾ
1. 100 മത്സരങ്ങളിൽ വിജയം നേടിക്കൊടുക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്ടൻ
2. ആറാം നമ്പർ പൊസിഷനിലിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ (4031) ബാറ്റ്സ്മാൻ
3. ഏകദിനത്തിൽ 200 സിക്സുകൾ തികച്ച ആദ്യ ഇന്ത്യൻ താരം
4. ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോറിന് (183 നോട്ടൗട്ട്) ഉടമ
5. ഒന്നിംഗ്സിലും (6) കരിയറിലും (432) ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ ഇന്ത്യൻ വിക്കറ്റ് കീപ്പർ
6. ഏകദിനത്തിൽ ഏറ്റവും കൂടുതൽ (120) സ്റ്റംപിംഗുകൾ നടത്തിയ വിക്കറ്റ് കീപ്പർ
7. ഏകദിനത്തിൽ 300 ക്യാച്ചുകളെടുത്ത ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
8. ടെസ്റ്റിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ
9. ടെസ്റ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ (224) പങ്കാളിയായ ഇന്ത്യൻ വിക്കറ്റ് കീപ്പർ
10. ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച (72)( ക്യാപ്ടനും ജയം നേടിത്തന്ന (41) ക്യാപ്ടനും ധോണിയാണ്.
11. ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ (87) പങ്കാളിയായ വിക്കറ്റ് കീപ്പർ
12. ട്വന്റി 20യിൽ ഡക്കാകാതെ ഏറ്റവും കൂടുതൽ (84) തുടർ ഇന്നിംഗ്സുകൾ
13. ട്വന്റി 20യിൽഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടിയ വിക്കറ്റ് കീപ്പർ.
17216
എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 17216 അന്താരാഷ്ട്ര റൺസ് ധോണി നേടിയിട്ടുണ്ട്. 16 സെഞ്ച്വറികൾ 130 അർദ്ധ സെഞ്ച്വറികൾ.