പേരാവൂർ: കൊട്ടിയൂർ ദേവസ്വത്തിന്റെ ഉപക്ഷേത്രമായ മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഉപദേവനായ ഗണപതിയുടെ വിഗ്രഹം ആധാരശിലയിൽ നിന്നും ഇളക്കി മാറ്റിയ നിലയിലുമാണ്. സംഭവം ഇന്നലെ രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാവൂർ പൊലീസ് അന്വേഷണം തുടങ്ങി.