ചിറയിൻകീഴ് :സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രി അഴൂർ ഹൈസ്കൂൾ മുതൽ അനുപമ ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. വിവരമറിഞ്ഞെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.എസ്.കൃഷ്ണകുമാറും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്ന് റോഡും പരിസരവും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ഓമന, ജിത.ജെ.എസ്, പൊതു പ്രവർത്തകരായ എ.ആർ.നിസാർ, എസ്.ജി. അനിൽകുമാർ, ആന്റണി ഫിനു, അനു.വി.നാഥ്, യാസിർ യഹിയ, ബബിതാ മനോജ് തുടങ്ങിയവർ പങ്കെടുത്തു.