നെയ്യാറ്റിൻകര:യുവമോർച്ച ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ കൗൺസിൽ അംഗം മാരായമുട്ടം ആർ.സജിത്തിനെ യൂണിയൻ കൗൺസിൽ യോഗത്തിൽ നെയ്യാറ്റിൻകര യൂണിയൻ യോഗം ചേർന്ന് അനുമോദിച്ചു. യൂണിയൻ
പ്രസിഡന്റ് കെ.വി.സൂരജ് കുമാറും യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠനും ചേർന്ന് പൊന്നാട അണിയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ സുരേഷ്കുമാർ,യൂണിയൻ ഭാരവാഹികളായ വെ.എസ് കുമാർ,കെ. ഉദയകുമാർദിലീപ് കുമാർ, എസ്.എൽ ബിനു, ബ്രജേഷ് കുമാർ, കള്ളിക്കാട് ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.